കർണാടക: കൽബുർഗിയിൽ ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി. നഴ്സുമാരെന്ന വ്യാജേന എത്തിയ സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോയിരിക്കുന്നത്. സംഭവം കർണാടകയിലെ കൽബുർഗിയിലെ സർക്കാർ ജില്ലാ ആശുപത്രിയിലാണ്. കുഞ്ഞിൻ്റെ രക്തം പരിശോധിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവർ എടുത്തുകൊണ്ട് പോയത്. സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.