പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ പിടികൂടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നുവിടുകയായിരുന്നു.
വിഷം ഇല്ലാത്തയിനം കാട്ടുപാമ്പാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, സന്നിധാനത്ത് തീർഥാടകരുടെ വൻ തിരക്കാണ്. 77,026 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.