ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നൽകിയ പത്രപ്പരസ്യത്തിനെതിരെ ഷാഫിപറമ്പിൽ നടത്തുന്ന പ്രചാരണങ്ങൾ കല്ലുവെച്ച കള്ളമാണെന്നും വടകരയിലെ ചക്ക ഷാഫി പാലക്കാട് ഇടരുതെന്നും മന്ത്രി എം.ബി. രാജേഷ്. പത്രപ്പരസ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിനൊപ്പം ചേർന്ന് മറുപടി പറയുകയായിരുന്നു മന്ത്രി. 2 പത്രങ്ങൾക്കല്ല, 4 പത്രങ്ങൾക്കാണ് എൽഡിഎഫ് പരസ്യം നൽകിയിരുന്നതെന്നും ഷാഫിയിപ്പോൾ വലിയ മതനിരപേക്ഷത ചമയുകയാണെന്നും എന്നാൽ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ ഷാഫിക്ക് ധൈര്യമുണ്ടോയെന്നും എം.ബി. രാജേഷ് ചോദിച്ചു. ഒരു ഭാഗത്ത് എസ്ഡിപിഐയുമായും മറുഭാഗത്ത് ആർഎസ്എസുമായും ചേർന്നാണ് ഷാഫി നിൽക്കുന്നത്. ബാബരി മസ്ജിദിൽ നിലപാടില്ല ഷാഫിക്ക്.
എൽഡിഎഫിൻ്റെ പത്രപ്പരസ്യം, ഷാഫി പറമ്പിലിൻ്റെ പ്രസ്താവന കല്ലുവെച്ച കള്ളം; മന്ത്രി എം ബി രാജേഷ്
