വൈക്കം :പള്ളിപ്രത്തുശേരി:വൈക്കം ഉപജില്ലാകലോൽസവത്തിൻ്റെ ലോഗോ ,പേര് എന്നിവ നൽകിയസെൻ്റ് ലൂയിസ് UP സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ അബിന് ശിശുദിനാഘോഷ ദിനത്തിൽ ആദരവ്നൽകി. സ്കൂൾ PTA യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽഫാ.ജെഫിൻ മാവേലി, വൈക്കം പള്ളിപ്രത്തുശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ ജോർജ് ജോസഫ് എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ PTA പ്രസിഡൻ്റ് K ഉദയകുമാർ അധ്യക്ഷത വഹിച്ചു.M കണ്ണൻ ശ്രീരാജ്ഇരുമ്പേപ്പള്ളി ,ശ്രീരാജ്ഇരുമ്പേപ്പള്ളി ,അഞ്ജലി K S സ്റ്റെല്ലജോസഫ് ,,ഹെഡ്മാസ്റ്റർബൈജുമോൻ ജോസഫ് ,ജ്യോതി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.