ലഖ്നൗ: ആകാശത്തൊട്ടിലിൽ മുടി കുരുങ്ങി 13കാരിക്ക് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ടു. ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.ഇതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ആകാശത്തൊട്ടിലിൽ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെൺകുട്ടിയുടെ മുടി യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. ഇതോടെ, മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ട് രക്തം വാർന്നു. ഉടൻ തന്നെ തൊട്ടിൽ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു.മുടി മുഴുവനായും വേർപെട്ട് യന്ത്രത്തിൽ കുടുങ്ങിയത് വീഡിയോയിൽ കാണാം. പുറത്തെത്തിയതും കുട്ടി ബോധരഹിതയായി. കുട്ടിയെ ആദ്യം ഗുർസഹൈഗഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.