ചേലക്കരയിൽ വർഗീയച്ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് ന്യൂനപക്ഷ മോർച്ച

Kerala

ചേലക്കരയിൽ വർ​ഗീയ പ്രചരണവുമായി ബിജെപി. ചേലക്കരയിൽ വർഗീയച്ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് ന്യൂനപക്ഷ മോർച്ച. ക്രൈസ്തവർ യാഥാർത്ഥ്യം തിരിച്ചറിയാൻ വൈകരുത് എന്ന തലക്കെട്ടിലുള്ള ലഘുലേഖ ചേലക്കരയിലെ ക്രിസ്ത്യൻ വീടുകളിലാണ് ന്യൂനപക്ഷ മോർച്ച വിതരണം ചെയ്തത്.

ക്രൈസ്തവരുടെ രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കണം. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നും രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ച ക്രൈസ്തവർക്ക് ദോഷം ചെയ്യുമെന്നും ഇടത്-വലത് മുന്നണികൾ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നുമാണ് ലഘുലേഖയിൽ പറയുന്നത്. കാളിയാർ റോഡ് ചർച്ച് ഇടവകയിലുള്ള വീടുകളിലാണ് ഈ ലഘുലേഖയുടെ വിതരണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *