നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏഴ് പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഇവരിൽ ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലും ആണെന്നാണ് വിവരം. കേസിൽ വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
ഈ മാസം 15ന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണ കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. ഈ മാസം 15ന് ഇവരെ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. അന്ന് പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കും.