ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു

National

ദില്ലി: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിലാണ് ആർപിഎഫ് കോണ്‍സ്റ്റബിൾ വെടിയുതിർത്തിട്ടുള്ളത്. മുംബൈയിലേക്ക് എത്താൻ അധികദൂരമില്ലായിരുന്നു. അപ്പോഴാണ് കൊലപാതകം നടത്തിയിട്ടുള്ളത്. കൊലപാതകത്തിന് ശേഷം ഇയാൾ പുറത്തേക്ക് ചാടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *