തലയോലപ്പറമ്പ് : ടൗൺ എസ്.എൻ.ഡി.പി ശാഖ 706 ൻ്റെ കീഴിലുള്ള ഡോ. പി. പല്പു സ്മാരക കുടുംബ യൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമം ഒക്ടോബ 6 ന് തിരുപുരം പരദേവത റോഡിൽ പി.ജി. ഷാജിമോൻ്റെ വസതിയിൽ വെച്ച് നടത്തും. യൂണിറ്റ് ചെയർമാൻ ടി.വി. ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും എഴുത്ത് കാരനും സാംസ്കാരിക പ്രവർത്തകനുമായ മുല്ലക്കര രത്നാകരൻ ഗുരുദേവ പ്രഭാഷണം നടത്തും. പ്രമുഖ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.