ന്യൂസിലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനം ശ്രീലങ്ക നിയന്ത്രണം നിലനിർത്തി, ഒന്നാം ഇന്നിംഗ്സ് 602ന് അവർ ഡിക്ലയർ ചെയ്തു. ദിനേശ് ചന്ദിമൽ (116), കമിന്ദു മെൻഡിസ് (182*), കുസൽ മെൻഡിസ് (106) എന്നിവർ ശ്രീലങ്കയ്ക്കായി സെഞ്ച്വറി നേടി.
ആറാം വിക്കറ്റിൽ 200 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്താൻ കുസൽ മെൻഡിസിനും കമിന്ദു മെൻഡിസിനും ആയി. 88 റൺസെടുത്ത ആഞ്ചലോ മാത്യൂസിന് സെഞ്ച്വറി നഷ്ടമായി.
ന്യൂസിലൻഡിന്റെ ബൗളർമാരിൽ, ഗ്ലെൻ ഫിലിപ്പ് 141 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡ് അവരുടെ ആദ്യ ഇന്നിംഗ്സിൽ ഇപ്പോൾ 222 എന്ന നിലയിലാണ്. ഓപ്പണർമാരായ ടോം ലാഥം, ഡെവൺ കോൺവേ എന്നിവരെയാണ് ന്യൂസിലൻഡിന് നഷ്ടമായത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ അവർ 580 റൺസിന് പിറകിലാണ്.