കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രി; പി.വി അൻവർ

Kerala

തിരുവനന്തപുരം: കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനുവെക്കാത്തത് മുഖ്യമന്ത്രിക്ക് യൂറോപ്പില്‍പോകാനെന്ന് പി.വി അൻവർ എം.എല്‍.എ.

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദർശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് അൻവർ പറഞ്ഞു.

ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ മൃതദേഹം വെച്ചിട്ടില്ല. കേരളത്തില്‍ ഉടനീളമുള്ള സഖാക്കള്‍ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കള്‍ ഉണ്ടായിരുന്നു.

അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോകണം. അതിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്, അൻവർ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്നും പിവി അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *