ഹൃദയാഘാതം: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി

Global

റിയാദ്: മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി. തൃശൂർ നെല്ലായി വയലൂർ സ്വദേശിനി ഡെൽമയാണ് (26) മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതമുണ്ടാകുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

മദീനയിലെ അൽമുവാസാത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു ഡെൽമ. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.

നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കാരചടങ്ങുകൾ നടത്തും. ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകളാണ്. ഡെന്ന ആന്റണിയാണ് സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *