കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിനെ ഇനിയും പിടികൂടാനാകതെ പൊലീസ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും നടൻ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. അതിനിടെ പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.