കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയേറി. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാൾ ആണ് ഈ വർഷം ആഘോഷിക്കുന്നത്. പരിശുദ്ധ ബസേലിയോസ് യൽദോ ബാവായുടെ തൃപ്പാദസ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടിചാപ്പലിൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം 4 മണിക്ക് പ്രദക്ഷിണമായി പള്ളിയിലെത്തി കബറിങ്കൽ ഏലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ ധൂപപ്രാർത്ഥനയ്ക് ശേഷം 5 മണിക്ക് മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ പെരുന്നാൾ കൊടിയേറ്റി. കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ, മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുൻ മന്ത്രി ഷെവ.ടി.യു. കുരുവിള, മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി. ജോർജ്ജ് കൺവീനർ കെ.എ.നൗഷാദ്,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ ,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ഷിബു തെക്കും പുറം, ഇ.കെ. സേവ്യർ , മൈതീൻ ഇഞ്ചക്കുടി, എൽദോസ് ചേലാട്ട്, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലി വേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, നാനാ ജാതി മതസ്ഥരായ വിശ്വാസി സമൂഹം എന്നിവർ പങ്കെടുത്തു.