ജോണി ഡെപ്പിന് റോം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്

Cinema Entertainment

ഹോളിവുഡ് താരം ജോണി ഡെപ്പിന് 19-ാമത് റോം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിക്കും. ഒക്ടോബർ 16 മുതൽ 27 വരെയാണ് റോം ഫിലിം ഫെസ്റ്റിവൽ നടക്കുക.

വിഗ്ഗോ മോർട്ടെൻസനും ജോണി ഡെപ്പിനൊപ്പം റോം ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പങ്കിടും.

ജോണി ഡെപ്പ് സംവിധാനം ചെയ്യുന്ന മോദി – ത്രീ ഡേയ്‌സ് ഓൺ ദി വിങ് ഓഫ് മാഡ്‌നെസും അതേ വേദിയിൽ പ്രദർശിപ്പിക്കും.

ബൊഹീമിയൻ കലാകാരനായ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് ചിത്രം പറയുന്നത്. 1916 ലെ യുദ്ധത്തിൽ തകർന്ന പാരീസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

അൻ്റോണിയ ഡെസ്പ്ലാറ്റിൻ, ഹോളിവുഡ് ഐക്കൺ അൽ പാസിനോ, റിക്കാർഡോ സ്കാമർസിയോ എന്നിവരാണ് മോദിയിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. 1997-ലെ ബ്രേവ് എന്ന ചിത്രത്തിലൂടെയാണ് ഡെപ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *