ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ഉടൻ

National

ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അതിഷി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ മാസം 26 27 തീയതികളിൽ ഡൽഹി നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്നേ അതിഷിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടാകും. മന്ത്രിസഭാ പുനസംഘടനയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *