ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ന്യുമോണിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ മാസം ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച യെച്ചൂരിയുടെ നില ഗുരുതരമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
‘അദ്ദേഹത്തിന് ക്രിത്രിമ ശ്വാസം നല്‍കുകയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇപ്പോള്‍ നില ഗുരുതരമാണ്.’- പാര്‍ട്ടി എക്സില്‍ കുറിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ന്യുമോണിയയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ഒന്നുമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ഒരു ഉറവിടം റിപ്പോര്‍ട്ട് ചെയ്തു.