ഫാ. ഷിബിൻ കൂളിയത്ത് കോട്ടപ്പുറം രൂപത പി. ആർ. ഒ.

Kerala

കോട്ടപ്പുറം: ഫാ. ഷിബിൻ കുളിയത്തിനെ കോട്ടപ്പുറം രൂപത പി ആർ ഒ യായി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ഡോൺ ബോസ്കോ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ, രൂപത ഹെൽത്ത് കമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ ഉപരിപഠനത്തിനായി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.

മലയാള സാഹിത്യത്തിൽ ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പീച്ചി സെന്റ് തോമസ് ഇടവക കൂളിയത്ത് തോമസ് – ആനി ദമ്പതികളുടെ മകനാണ്.
കൂട്ടുകാട് ലിറ്റിൽ ഫ്ലവർ, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ എന്നീ ഇടവകകളിൽ സഹവികാരിയായും രൂപത ട്രിബ്യൂണൽ നോട്ടറി, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാർ സബ്സ്റ്റിറ്റ്യൂട്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *