ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ തുടർച്ചയായ സെഞ്ച്വറി ഇന്നിംഗ്സുകളാണ് റൂട്ടിനെ മികച്ച ബാറ്റ്സ്മാനാക്കിയത്.
ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ജോ റൂട്ടിന് 922 പോയിൻ്റും വില്യംസണിന് 859 പോയിൻ്റുമാണുള്ളത്.
ഇംഗ്ലണ്ടിൻ്റെ ഗസ് അറ്റ്കിൻസൺ 48 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മികച്ച 20 ഓൾറൗണ്ടർമാരിലും മികച്ച 30 ബൗളർമാരിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും റാങ്കിങ്ങില്‍ ശ്രീലങ്കന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി.
പാകിസ്ഥാനില്‍ ബംഗ്ലാദേശിന്റെ മികച്ച ജയവും റാങ്കിങ്ങില്‍ മാറ്റങ്ങളുണ്ടാക്കി. ലിറ്റണ്‍ ദാസിന്റെ 138 റണ്‍സ് ഇന്നിങ്സ് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.
മെഹെദി ഹസന് മിറാസ് ബാറ്റിംഗില്‍ 75-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു, പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സിലെ മികച്ച പ്രകടനം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 7-ാം സ്ഥാനത്തേക്ക് എത്തിച്ചു. ബൗളിങ് വിഭാഗത്തില്‍ ഹസന് മഹ്മൂദും നഹിദ് റാണയും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലേക്ക് മുന്നേറി.