കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വടകര എംപി ഷാഫി പറമ്പിൽ. ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
‘അരമന രഹസ്യം പുറത്താകും എന്ന പേടിയിലാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തത്. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു. പിണാറായി വിജയൻ്റെ അധികാരത്തിന് മുന്നിൽ കേന്ദ്ര കമ്മിറ്റി ദുർബലമാണ്.’- ഷാഫി പറമ്പിൽ പറഞ്ഞു.