ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കെഎസ്ഐഡിസിയുടെ ആദരം.കെഎസ്ഐഡിസി ആദരം മന്ത്രി പി രാജീവിൽ നിന്നും ഏറ്റു വാങ്ങി ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എം ഡി എൻ എ മുഹമ്മദ് കുട്ടി.
കേരളത്തിൽ ഇടത്തര – വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ്(കെഎസ്ഐഡിസി).2003 മുതൽ കെഎസ്ഐഡിസിയുമായി പ്രവർത്തിച്ചുവരികയാണ് ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്.കെഎസ്ഐഡിസി 1000 ലോണ് പോർട്ട്ഫോളിയോ കടന്ന് പുതിയ ഘട്ടത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്.മുഴുവൻ ലോണ് സിസ്റ്റവും ഇനി മുതൽ ഓൺലൈൻ ആക്കി മാറ്റി.ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.
കെഎസ്ഐഡിഎസ് മാനേജിങ് ഡയറക്ടർ
ഹരികിഷോർ ഐഎസ്
സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അനീസ് ഐഎസ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം
കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി നടത്തി.സി ജെ ജോർജ്, ബാബുഎബ്രഹാം,അഡ്വ.അനന്ത്,ഹരികൃഷ്ണൻ,ബിജു രാഗേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.