തിരുവനന്തപുരം: ലൈംഗിക പീഡന കേസ് നേരിടുന്ന എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. ആ നിലപാടിൽ തന്നെ ഉറച്ച് നിൽക്കാൻ യോഗം തീരുമാനിച്ചു. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും മുകേഷ് പാര്‍ട്ടിക്ക് മുന്നിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുകേഷിനെ സംരക്ഷിക്കാനും നിയമസഹായം നൽകാനും സിപിഐഎം കമ്മിറ്റി യോഗം തീരുമാനിച്ചത്.