ദളപതി വിജയ്‌യുടെ പുതിയ സിനിമയായ ഗോട്ടിന്റെ റിലീസിനായി മലയാള സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മികച്ച സ്ക്രീൻ കൗണ്ടുമുണ്ട്. ഗോട്ടിനായുള്ള പ്രതീക്ഷകൾക്കിടയിൽ ഒരു വിജയ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്.
2002ൽ പുറത്തിറങ്ങിയ ഭഗവതി എന്ന സിനിമ ഈ മാസം 30ന് കേരളത്തിൽ റീ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഡിജിറ്റലി റീമാസ്റ്റർ ചെയ്ത പതിപ്പാണ് റിലീസ് ചെയ്യുന്നത്. ഗോട്ടിന്റെ റീ റിലീസിന് മുന്നേയുള്ള ഹൈപ്പ് മുതലാക്കുക എന്നതാണ് അണിയറപ്രവർത്തകരുടെ ഉദ്ദേശമെന്ന് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു.