രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പാലേരി മാണിക്യം സിനിമ വീണ്ടും തീയറ്ററിലെത്തുന്നു. സിനിമയുടെ ട്രെയിലര്‍ ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തുവിടും. 2009ലാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥ തീയറ്ററിലെത്തുന്നത്. മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും നേടി. എന്നാണ് പാലേരി മാണിക്യത്തിന്റെ റീ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ വിവാദം കത്തിനിൽക്കുമ്പോഴാണ് സിനിമ വീണ്ടും തീയറ്ററിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍.