കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തും സഹൃദയയും ചേർന്ന് ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമ, പുനരധിവാസത്തിനായി നടപ്പാക്കി വരുന്നമാരിവില്ല് ട്രാൻസ്ജെൻഡർ ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ റെയിൻബോ കുടുംബ സംഗമം സംഘടിപ്പിച്ചു. മുപ്പതിലേറെ ട്രാൻസ്ജെൻഡർ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ ട്രാൻസ്ജെൻഡർ ക്ലിനിക്കിലെ ഓഫീസർ ഡോക്ടർ സ്യൂ ആൻ “ട്രാൻസ്ജെൻഡർ വ്യക്തികളുടെ കുടുംബവും ചുറ്റുപാടുകളും ” എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.