തൃശൂർ : തൃശൂരില്‍ കെട്ടിടത്തില്‍ നിന്നും ഗ്ലാസ് തകര്‍ന്ന് വീണ് വഴിയാത്രക്കാരന് പരിക്ക്. തൃശൂര്‍ മണികണ്ഠനാലിന് സമീപത്തെ കടയുടെ മുകളിലെ നിലയില്‍ നിന്നാണ് ചില്ല് തകര്‍ന്ന് താഴേക്ക് പതിച്ചത്. ഈ സമയം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റത്.തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഉടനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന കടകള്‍ അധികൃതര്‍ അടപ്പിക്കുകയും കെട്ടിടത്തിന്‍റെ പുറത്ത് പതിപ്പിച്ചിരിക്കുന്ന ചില്ലുകള്‍ മാറ്റാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.