ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ. ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഇനിയും നാളുകൾ ഏറെ കാത്തിരിക്കേണ്ടതായി വരും. എന്ന് മടങ്ങി വരും എന്നതിന് കൃത്യമായ ഉത്തരം നൽകാൻ ആകാതെ നാസ. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായി വരും. വെറും ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി. ഒരാഴ്ചയുള്ള ദൗത്യത്തിനായി പോയ ഇരുവരും രണ്ടുമാസത്തിലധികമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്.