ആലങ്ങാട് പള്ളി 725-ാം വാർഷികം 15 ന്

Kerala

ആലങ്ങാട് സെൻ്റ് മേരീസ് ദേവാലയത്തിൻ്റെ 725-ാമത് വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ തോമാഗ്ലീഹയാൽ സ്ഥാപിതമായ പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ നിന്നും ആലങ്ങാട് പള്ളിയിലേക്ക് ദീപശിഖ പ്രയാണം നടത്തി. അൾത്താരയിൽ നിന്നും ഫൊറോന വികാരി റവ.ഡോ.ജോസ് പുതിയേടത്ത് കൊളുത്തിനൽകിയ ദീപശിഖ ആലങ്ങാട് പള്ളി വികാരി ഫാ. പോൾ ചുള്ളി ഏറ്റുവാങ്ങി. ആലങ്ങാട് പള്ളി കൈക്കാരന്മാരായ പി.ഡി.വർഗ്ഗീസ്, അഗസ്റ്റിൻ കണ്ണംമ്പുഴ, വൈസ് ചെയർമാൻ ബിനു കരിയാറ്റി, ജുഡോ പീറ്റർ, വി.വി ജിപ്സൺ സോജോ കളപ്പറമ്പത്ത്, ലിസി രാജു, ജോജോ കളത്തിപറമ്പിൽ, മഞ്ജു ബിജു, യു.പി. ജോയി, സാബു മുട്ടത്തിൽ എന്നിവർ പ്രയാണത്തിന് നേതൃത്വം നൽകി. ഫൊറോന സഹവികാരി ഫാ.സുജിത് കൂവേലി, വൈദീകർ , സിസ്റ്റേഴ്സ് പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആലങ്ങാട് എത്തിചേർന്ന ദീപശിഖ 23 കുടംബ യൂണീറ്റുകളിൽ പര്യടനം നടത്തി രാത്രി 8 ന് പള്ളിയിൽ എത്തിചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *