തിരുവനന്തപുരം: വയനാട് ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളിൽ അഞ്ചെണ്ണം സ്വന്തം നിലയിൽ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎൽഎമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാൽ വീട് വെക്കാനുള്ള സ്ഥലം നൽകുമോയെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നേരത്തെ തന്നെ രമേശ് ചെന്നിത്തല നൽകിയിരുന്നു. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേർത്തുപിടിക്കണം. ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കുമെന്നുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.