പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സ് പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട തിരുവല്ല പൊലീസാണ് മഞ്ഞാടി സ്വദേശിയായ അജു അലക്സിനെ കസ്റ്റഡിയിലെടുത്തത്. മോഹൻലാൽ വയനാട് ദുരന്തമേഖല സന്ദർശിച്ചതിന് എതിരെയായിരുന്നു അജു അലക്സിന്റെ പരാമർശം. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും കമ്പ്യൂട്ടറും പൊലീസ് ഉടൻ പരിശോധിക്കും. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.