നരേന്ദ്ര മോദിയുടെ സന്ദർശനം; വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം

Kerala

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളായ മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 10-ന് രാവിലെ 10 മണി മുതല്‍ വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടൂവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപറ്റ-കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *