വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള 154 പേരുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി കെ. രാജന്‍. തിരച്ചിലിന്റെ പുരോഗതി വിലയിരുത്തും.
ഏതെങ്കിലും പ്രദേശത്ത് ഇനി തിരച്ചില്‍ നടത്താനുണ്ടോ എന്നതടക്കം പരിശോധിക്കും. സൈന്യത്തിന്റെ സേവനം എത്ര ദിവസമുണ്ടാകുമെന്ന കാര്യം പറയേണ്ടത് അവര്‍ തന്നെയാണ്.
ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ താമസിപ്പിക്കാന്‍ പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും റിസോര്‍ട്ടുകളുടെയും കണക്കെടുക്കും. ക്യാമ്പില്‍ കഴിയുന്നവരെ ഉടന്‍ ഇവിടേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.