കല്‍പ്പറ്റ: വയനാട് മുണ്ടക്കെെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റയിൽ കളക്ട്രേറ്റിലെത്തിയ കേന്ദ്രമന്ത്രി റവന്യൂ മന്ത്രി കെ രാജന്, ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി.
മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടതെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്നും ദുരന്ത മേഖല സന്ദർശിച്ച ശേഷം സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ശാസ്ത്രം പോലും തല കുനിച്ച് നില്ക്കുന്ന അവസ്ഥയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിക്കും. ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.