കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്.
നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. .
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്റെ കാരണം എന്നാണ് പ്രഥാമിക നിഗമനം. കട നടത്തുന്ന ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു.
ഏറെനേരം പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ ഉദയശ്രീ, അനീഷ്, ജനിത്ത്, ആശിഷ്, രാകേഷ് എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചത്