തൃശ്ശൂർ/ (കയ്പമംഗലം) :വീട്ടുമുറ്റത്ത് വസ്ത്രങ്ങൾ അലക്കികൊണ്ടിരുന്ന വീട്ടമ്മയുടെ കണ്ണിൽ മുളക്പൊടി തേച്ച് സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.അയൽവാസിയായ തലാശ്ശേരി സുബിത (മാളു 34) യെയാണ് കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്.ചെന്ത്രാപ്പിന്നിചാമക്കാല രാജീവ് റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൊച്ചിക്കാട്ട് സത്യാഭാമയുടെ മൂന്നേമുക്കാൽ പവൻ്റെ മാലയാണ് പിന്നിലൂടെ വന്ന യുവതി പൊട്ടിച്ചത്, എന്നാൽ മുളക്പൊടി ലക്ഷ്യം മാറി നെറ്റിയിൽ വീണതിനാൽ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.