തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റെല്ലാവരും നീന്തിക്കയറി. വീഴ്ചയില്‍ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.