മലപ്പുറം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാണ്ടിക്കാട് പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുത്, ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം തുടങ്ങിയ നിയന്ത്രണങ്ങളാണ് കളക്ടര്‍ ഏര്‍പ്പെടുത്തിയത്. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ 50 പേരെ മാത്രം പങ്കെടുപ്പിക്കാനും നിര്‍ദേശമുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.