കൊച്ചി: മഴക്കാല മത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കൊച്ചി വണ്ടർല സംഘടിപ്പിക്കുന്ന അടിപൊളിമ്പിക്സിനു തുടക്കമായി.പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ, വണ്ടർല ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി, കൊച്ചി വണ്ടർല പാർക്ക് മേധാവി രവികുമാർ എം എ എന്നിവർ ചേർന്ന് ചാമ്പ്യൻഷിപ്പ് ദീപശിഖ തെളിയിച്ചതോടെ ആഗസ്ത് 25 വരെ നീണ്ടു നിൽക്കുന്ന മഴക്കാല-അധിഷ്ഠിത മത്സരങ്ങൾക്ക് ആരംഭം കുറിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ധ്യാൻ ശ്രീനിവാസനും വണ്ടർല ഉദ്യോഗസ്ഥരും വിവിധ ഗെയിമുകളിൽ ആവേശത്തോടെ പങ്കെടുത്ത് മത്സരിച്ചതും
സന്ദർശകർക്ക് കൗതുകമേറിയ അനുഭവമായി. ആവേശകരവും രസകരവുമായ നിരവധി ടാസ്ക്കുകളുടെ ഒരു പരമ്പരയാണ് അടിപൊളിമ്പിക്സ്. എല്ലാ ബുധൻ, ശനി, ഞായർ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകൾ ഓഗസ്റ്റ് 25-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ വരെ തുടരും. ആവേശവും മത്സരവും സൗഹൃദവും നിറഞ്ഞ മത്സരങ്ങളിലേയ്ക്ക് പ്രായഭേദമന്യേ ഏവരെയും ഒരുമിച്ച് കൊണ്ടുവരുന്ന അവിസ്മരണീയ അനുഭവമായാണ് അടിപൊളിമ്പിക്സ ഒരുക്കിയിട്ടുള്ളത്.