തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ കാണാതായ ജോയിയുടെ ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവര്‍ത്തര്‍ തുരങ്കത്തിലിറങ്ങിയത് സ്വന്തം ജീവന് പണയംവച്ച്. രക്ഷാപ്രവര്‍ത്തകര്‍ 80 മീറ്ററോളം ദൂരത്തില്‍ തുരങ്കപാതയിലൂടെ സഞ്ചരിച്ചു. തുരങ്ക കനാലിലെ ആ ഭാഗത്ത് ജോയിയെ കണ്ടെത്താനായില്ല. ഒന്നും മൂന്നും പ്ലാറ്റ്ഫോമുകള്‍ക്കിടയിലെ മാന്‍ഹോളില്‍ ജോയിയെ കണ്ടെത്താനായില്ല. തുരങ്കത്തിന് പുറത്ത് നഗരഭാഗത്തേയ്ക്ക് ഒഴുകിപ്പോയെന്ന് സംശയം. ഇതോടെ ജോയിക്കായുള്ള തിരച്ചില്‍ പ്രതിസന്ധിയില്‍ പ്രതിസന്ധിയിലായി. തോടിനടിയില്‍ നിറയെ പാറക്കെട്ടുകളാണ്. പാറക്കെട്ടുകള്‍ക്കിടയില്‍ മാലിന്യം കെട്ടിക്കിടക്കുന്നു. പാറക്കെട്ടുകള്‍ക്കും മാലിന്യത്തിനും ഇടയിലൂടെ സഞ്ചരിക്കല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് വെല്ലുവിളിയാണ്. തുടര്‍നടപടി തീരുമാനിക്കാന്‍ അടിയന്തരയോഗം ചേരുന്നു.