മുംബൈ: ഇടക്കാല ഉത്തരവ് ലംഘിച്ച് കർപ്പൂര ഉൽപ്പന്നങ്ങൾ വിറ്റ പതഞ്ജലിക്ക് ബോംബെ ഹൈക്കോടതി 50 ലക്ഷം രൂപ പിഴ വിധിച്ചു.ട്രേഡ് മാർക്ക് ലംഘനവുമായി ബന്ധപ്പെട്ട് പതഞ്ജലിക്കെതിരെ മംഗളം ഓർഗാനിക് കമ്പനി നൽകിയ പരാതിയിലെ ഇടക്കാല ഉത്തരവ് ലംഘിച്ചതിനാണ് പിഴ. 2003 ഓഗസ്റ്റിൽ, കർപ്പൂര ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് പതഞ്ജലിയെ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് ജൂണ്‍ 24 വരെ പതഞ്ജലി ഇവ വില്‍ക്കുന്നതായി കാണിച്ച് ഹരജിയുമായി മംഗളം ഓർഗാനിക് വീണ്ടും കോടതിയെ സമീപിച്ചു. പതഞ്ജലിയുടെ മറ്റൊരു കോടതി അലക്ഷ്യവും ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാൻ മംഗളം ഓർഗാനിക് കമ്പനിയോട് കോടതി നിർദേശിച്ചിട്ടുണ്ട്, 19ന് കൂടുതൽ വാദം കേൾക്കും.