തൃശൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടര്‍ന്ന് ചെല്ലുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.