കോലഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കരുണാകരന്റെ 106 ാം ജന്മദിനം ആചരിച്ചു.പട്ടിമറ്റം രാജീവ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സല്‍ ജബ്ബാര്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എം.പി രാജന് രാഷ്ട്രീയാചാര്യനായ ലീഡറുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു. എതിരാളികള്‍ പോലും ലീഡര്‍ എന്ന് വിളിച്ചിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത ഏടാണ് കെ.കരുണാകരന്റെത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴിപ്പിള്ളി മുഖ്യാഥിതിയായി.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷെഫീഖ് തേക്കലക്കുടി, ശ്രീനാഥ് എസ്, നൗഫല്‍ മാഹിന്‍, ശരത് ശശി, എമി കെ. എല്‍ദോ, ആമിന ഫൈസല്‍, എല്‍ദോ ജോര്‍ജ്, ജോബിന് ജോര്‍ജ്, റമീസ് മുഹമ്മദ്, റെജിന്‍ രവി, ഗോപീകൃഷ്ണന്, ഷഹനാസ് മുഹമ്മദാലി, അജാസ് മുഹമ്മദ്, ബിബിന്‍ വര്‍ഗീസ്, സമദ് പട്ടിമറ്റം, ഫൈസല്‍ വഞ്ചിനാട് തുടങ്ങിയവര്‍നേതൃത്വംനല്‍കി.