രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും

Kerala

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകര്‍ ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പന്ത്രണ്ടാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 11 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതിയും ഭാര്യയും എത്തുക.

സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷം വലിയമലയിലെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകും.മൂന്നുമണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. അഷ്ടമുടി കായലിലൂടെയുള്ള യാത്രയും ഉപരാഷ്ട്രപതിയുടെ പരിപാടിയിലുണ്ട്.. നാളെ തിരുവനന്തപുരത്ത് നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *