സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6700 രൂപ നല്‍കണം. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ പവന് വില 55120 ആയി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു.