നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു

Kerala

മലപ്പുറം: നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു. മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീൽ നാണയങ്ങളാണ് അബദ്ധത്തിൽ വിഴുങ്ങിയത്. പെരിന്തൽമണ്ണ അസന്‍റ് ഇ എൻ ടി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്. വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബദ്ധത്തിൽ വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റ് ഇ എൻ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. സർജൻ ഡോ എൻ വി ദീപ്തി, ഡോ യദുകൃഷ്ണൻ, അനസ്‌തേഷ്യ മേധാവി ഡോ സി എച്ച് ഷബീറലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *