കോതമംഗലം : കോതമംഗലത്ത് അടഞ്ഞുകിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ തുറക്കുന്നതിനുള്ള നടപടികൾ വൈകുന്നു.ഹൈറേഞ്ച് ജംഗ്ഷനിലെ പ്രധാന ലൈബ്രറിയും, എം. എ. കോളേജ് ജംഗ്ഷനിലെ മിനി ലൈബ്രറിയും പുസ്തക പ്രേമികൾക്ക് മുമ്പിൽ അടഞ്ഞുകിടക്കാൻതുടങ്ങിയിട്ട് മാസങ്ങൾ പലത് കഴിഞ്ഞു.പ്രധാന ലൈബ്രറിയിൽ നിന്ന് ഒരുപിടി പുസ്തങ്ങൾ നഷ്ടപ്പെട്ടതായും വിവരമുണ്ട്.കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ ലൈബ്രറേറിയനെതിരെ നടപടിയെടുക്കണമെന്ന ശുപാർശ ഉദ്യോഗസ്ഥർ അവഗണിച്ചതായും ആക്ഷേപമുണ്ട്.
കോതമംഗലത്ത് അടഞ്ഞുകിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ തുറക്കുന്നതിനുള്ള നടപടികൾ വൈകുന്നു
