മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല.
ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്.