വൈക്കം: ശ്രീ മഹാദേവ കോളേജിൽ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി ഓണേഴ്‌സ് കോഴ്സുകളിലേക്കുള്ള സെൻട്രലൈസ്ഡ് അലോട്ട്മെൻറ് പ്രോസസിന് (CAP) സൗജന്യ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനം ആരംഭിച്ചു. കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് ഹെൽപ് ഡസ്ക്കിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് ഈ സേവനം നേരിട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ഏത് കോളേജിലേക്കുള്ള ഏത് കോഴ്സും തെരഞ്ഞെടുക്കാവുന്നതാണ്. വൈകിട്ട് 5 മുതൽ രാവിലെ 9 30 വരെയുള്ള സമയങ്ങളിൽ സേവനം ലഭ്യമാകണമെങ്കിൽ smcvaikom@gmail.com എന്ന മെയിലിലോ 9656007650 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ സന്ദേശം അയച്ചാൽ മതിയാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം പരിഗണിച്ചാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പാൾ ഡോ ധന്യ എസ്, സുപ്രണ്ട് ശ്രീജ എം എസ് എന്നിവർ അറിയിച്ചു.
യൂണിവേഴ്സിറ്റി പ്രവേശനത്തിന് സൗജന്യ ഹെൽപ്പ് ഡസ്ക്കുമായി ശ്രീമഹാദേവ കോളേജ്
