ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം നടത്തിയ മോശം പെരുമാറ്റത്തിനു ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി.
ജൂണ്‍ 24-ന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടയ്ക്കും മത്സരശേഷവും നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മത്സരത്തില്‍ തന്നെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹര്‍മന്‍ ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചുതെറുപ്പിച്ചിരുന്നു.
പ്രസന്റേഷൻ സെറിമണിയ്ക്കിടയിലും താരം ഒഫീഷ്യലുകൾക്കെതിരെ പരാമർശം നടത്തിയിരുന്നു. ഇതെല്ലാം ഐസിസിയുടെ ഭാഗത്ത് നിന്ന് കനത്ത നടപടിയിലേക്ക് നയിച്ചുവെന്നാണ് അറിയുന്നത്.
വിലക്കിനു പുറമേ മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കാനും ഹര്‍മന്‍പ്രീതിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.