തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ വിഷ രഹിത പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

Local News

തലയോലപ്പറമ്പ്: കേന്ദ്ര കേരള സർക്കാരുകളുടെ അംഗീകാരമുള്ള, തനിമ ജൈവ പഴം പച്ചക്കറി സംഘത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന” സ്വന്തം ഭവനത്തിൽ വിഷരഹിത പച്ചക്കറി ” എന്ന പദ്ധതിക്കുള്ള പച്ചക്കറി വിത്തുകളും കിഴങ്ങ് വർഗ്ഗ വിത്തുകളും സൗജന്യ നിരക്കിൽ കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റി ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിക്ക് ആദ്യ വിത്ത് ശേഖരങ്ങൾ നൽകി സംഘം പ്രസിഡണ്ട് സി എം അജിത് പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, സെക്രട്ടറി ജയിൻ ജോർജ് മുളക്കുളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വൈക്കം താലൂക്കിലെ ഓരോ കർഷകരുടെ കൂട്ടായ്മ ഉണ്ടാക്കി പഴം, പച്ചക്കറി, പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, കൃഷി ചെയ്യുന്നവരും വിഷരഹിത പച്ചക്കറികൾ താലൂക്കിൽ ഉത്പാദിപ്പിക്കുവാനും വേണ്ടി ഈ സംഘം ഉത്പാദനവും വിപണനവും ഉറപ്പുവരുത്തുകയും, കൃഷിയിൽ ഏർപ്പെടുന്ന കർഷകർക്ക് പരിചയ സമ്പന്നരെ കൊണ്ട് പരിശീലനം നൽകുകയും, വിളകൾക്ക് വേണ്ട വിത്തുകൾ സംഘം ലാബേച്ച കൂടാതെ വിതരണം ചെയ്യുന്നതും, അഗ്രോ സർവീസ് സർവീസ് സെന്ററുകൾ, കൃഷിഭവനുകൾ,ബ്ലോക്ക് തല നേഴ്സറികൾ,കാർഷിക സർവകലാശാലകൾ, ജില്ലാ വിത്ത് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി, ഉല്പാദിപ്പിക്കപെട്ട പച്ചക്കറി നിശ്ചിത ദിവസങ്ങളിൽ പച്ചക്കറി ചന്തകൾ രൂപീകരിക്കുകയും, അധികമായി വരുന്ന ഉത്പന്നങ്ങൾ വി എഫ് സി കെ ഹോർട്ടികോർപ്, കൃഷിവകുപ്പിന്റെ ബ്ലോക്ക് തല വിപണികൾ, കർഷക ശാസ്ത്രീയ വിപണികൾ, എന്നിവയിലൂടെ വിതരണവും ചെയുന്നു.

Leave a Reply

Your email address will not be published. Required fields are marked *